ഉടമയുടെ കണ്മുന്നില് വളർത്തുനായെ പുലി പിടിച്ചു
മൂത്തേടം കൽക്കുളത്ത് വളർത്തുനായെ പുലി പിടിച്ചുകൊണ്ടു പോയതിൽ പ്രതിഷേധിച്ച് പടുക്ക വനം സ്റ്റേഷനിലെത്തിയ നാട്ടുകാർ എടക്കര: വളര്‍ത്ത് നായുമായി സവാരിക്കിറങ്ങിയ ഉടമയുടെ കണ്മുന്നില് പുലി നായെ പിടിച്ചുകൊണ്ടുപോയി. ഉടമ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു. മൂത്തേടം കല്‍ക്കുളം തുണ്ടത്തില്‍ റോബിന്റെ നായെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. നായ് മുന്നിലും റോബിന് പിറകിലുമായാണ് നടന്നിരുന്നത്. ഇതിനിടെ റോഡിലേക്ക് പാഞ്ഞെത്തിയ പുലി നായെ പിടികൂടി പടുക്ക വനത്തിലേക്ക് കടക്കുകയായിരുന്നു. സംഭവം കണ്മുന്നില്കണ്ട റോബിന് ഭയന്നുവിറച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെ പടുക്ക ഫേറാസ്റ്റ് സ്റ്റേഷന് സമീപം … Read more