തലക്ക് മുകളിൽ 10,000 ലിറ്റർ ഫൈബർ ജല സംഭരണി; ഭീഷണിയിൽ കുടുംബങ്ങൾ
വേങ്ങര പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിൽ ഉപയോഗ യോഗ്യമല്ലാത്ത ജല സംഭരണി വേങ്ങര: ഭീഷണിയായി ഉപയോഗ യോഗ്യമല്ലാത്ത 10,000 ലിറ്റർ ഫൈബർ ജല സംഭരണി. ഇതിന് കീഴിൽ ഭയപ്പാടോടെ കഴിയുകയാണ് നിരവധി കുടുംബങ്ങൾ. വേങ്ങര പഞ്ചായത്ത് നാലാം വാർഡ് പാക്കടപ്പുറായയിലാണ് ഉപയോഗ യോഗ്യമല്ലാത്ത ജല സംഭരണി ഭീഷണിയുയർത്തുന്നത്. 20 വർഷങ്ങൾക്ക് മുമ്പാണ് മാടംചിന ബാലിക്കാട് കുടിവെള്ള പദ്ധതിയുടെ പേരിൽ സംഭരണി സ്ഥാപിച്ചത്. താവയിൽ പള്ളിക്കടുത്തുള്ള വയലിലെ കുളത്തിൽ നിന്നാണ് ഇതിലേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാൽ ജലനിധി പദ്ധതി മുഖേന … Read more