വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം; സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ

വഖ്ഫ് ബില്ലിൽ പ്രതിഷേധിച്ച് റോഡ് ഉപരോധം; സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

മലപ്പുറം: വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ അറസ്റ്റിൽ. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് പ്രവർത്തകർ കുന്നുമ്മലിൽ റോഡ് ഉപരോധിച്ചത്.

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ ഹൈവേ ഉപരോധിച്ച് പ്രതിഷേധിച്ച സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു

റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളി തുടങ്ങയതിന് തൊട്ടു പിറകെ വലിയ പൊലീസ് സന്നാഹം പ്രവർത്തകരെ കസ്റ്റഡിയിലെടക്കുകയായിരുന്നു. തുടർന്ന് മലപ്പുറം സ്റ്റേഷനിൽ എത്തിച്ച് നേതാക്കളടക്കം 13പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സാബിഖ് വെട്ടം, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അഡ്വ. അസ്‍ലം പള്ളിപ്പടി, ഷബീർ വടക്കാങ്ങര, കെ.പി. റഹ്മത്തലി, ഗഫൂർ കോഡൂർ, താരീഖ് പാഷ, ഹാഷിം കുന്നുമ്മൽ, അമീർ സമാൻ, അംജദ് നസീഫ്, അദ്നാൻ, യാസീൻ കോഡൂർ, വി. ഫസീഹ്, സി.എച്ച് നിയാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേന്ദ്ര വഖ്ഫ് ബിൽ മുസ്‍ലിം വംശഹത്യയുടെ തുടർച്ചയാണെന്ന് എസ്.ഐ.ഒ, സോളിഡാരിറ്റി ജില്ല കമ്മിറ്റികൾ പ്രസ്താവിച്ചു.

വഖ്ഫ് ബിൽ ഭേദഗതി പാസാക്കുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കുന്നുമ്മലിൽ സോളിഡാരിറ്റി, എസ്.ഐ.ഒ പ്രവർത്തകർ നടത്തിയ പ്രകടനം

Leave a Reply

Your email address will not be published. Required fields are marked *