
ഡ്രൈവർ മദ്യപിച്ചെന്ന് ആരോപിച്ച് കോട്ടക്കൽ ചങ്കുവെട്ടി ജങ്ഷനിൽ തടഞ്ഞ ബസ്. ഉൾച്ചിത്രത്തിൽ അറസ്റ്റിലായവർ
കോട്ടക്കൽ: ഡ്രൈവർ മദ്യപിച്ചെന്ന് പരാതിയുമായി ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് താക്കോൽ ഊരിയ കാർ യാത്രികർ കോട്ടക്കലിൽ അറസ്റ്റിൽ. പുത്തൂർ അരിച്ചോൾ നിരപ്പറമ്പ് സ്വദേശി കല്ലേങ്ങാടൻ സിയാദ്(19), കല്ലേങ്ങാടൻ സിനാൻ(19), വടക്കേതിൽ ഫുഹാദ് സനിൻ(22) എന്നിവരെയാണ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്.
ചങ്കുവെട്ടി ജങ്ഷനിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. തൃശൂർ ഭാഗത്ത് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ബസ്സിന്റെ താക്കോലാണ് നാലംഗ സംഘം തടഞ്ഞത്. ഡ്രൈവറെ വൈദ്യപരിശോധന നടത്തിയെങ്കിലും ലഹരിയുടെ അംശം പോലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.