
മലപ്പുറം: പുത്തനത്താണിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ബുധാഴ്ച വൈകിട്ട് ആറോടെയാണ് അപകടം.
റോഡ്നിർമാണത്തിനായി കൂട്ടിയിട്ട മണ്ണിൽ തട്ടി ഡിവൈഡറിൽ കയറിയാണ് ബസ് മറിഞ്ഞതെന്നാണ് പ്രഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ ടയറുകളെല്ലാം ഊരി തെറിച്ചിരുന്നു. വൈകീട്ടായതിനാൽ ബസിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നു.

നാട്ടുകാർ ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്‍റെ ചില്ലുകൾ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ ബസിലെ എല്ലാ യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സമീപത്തെ വിവിധ ആശുപത്രികളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്.