
ഹരിദാസൻ
റിയാദ്: മലയാളി ബത്ഹയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ് മരിച്ചത്. പരേതരായ രാമൻ, ചെല്ല കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രവതി. മക്കൾ: അനീഷാന്തൻ, അജിത്, അരുൺ ദാസ്.
മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, മനോജ് എന്നിവർ രംഗത്തുണ്ട്.