
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരം തങ്ങൾപ്പടി സ്വദേശി കലബ്ര അബ്ദുറഹ്മാൻ (57) ആണ് മരിച്ചത്. ദീർഘകാലമായി റിയാദിൽ പ്രവാസിയാണ്.
ശുമൈസിയിൽ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. പരേതരായ അബ്ദു, നബീസ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: സുലൈഖ, മക്കൾ: റാഷിദ് റഹ്‌മാൻ, മുഹമ്മദ് റബീഹ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
അതിനാവശ്യമായ നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഹാഷിം തോട്ടത്തിൽ, ഫൈസൽ എടയൂർ, ജാഫർ വീമ്പൂർ എന്നിവർ�രംഗത്തുണ്ട്.