വണ്ടൂർ: ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി തൽക്ഷണം മരിച്ചു. തൂവൂർ ഐല്ലാശ്ശേരി വല്ലാഞ്ചിറ ഷംസുദ്ദീൻ ആണ് മരിച്ചത്. ഐലാശ്ശേരിയിൽ വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം.
കർണാടകയിൽ നിന്ന് മരവുമായി ഐല്ലാശ്ശേരി മരമില്ലിലെത്തിയ ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെയാണ് അപകടം. ലോറിയുടെ മുകളിൽ കയറി മരം താഴെയിറക്കുന്നതിനിടെ കാൽ തെറ്റി താഴെ വീഴുകയായിരുന്നു. മറ്റു തൊഴിലാളികൾ ഷംസുദ്ദീനെ എഴുന്നേൽപ്പിക്കുന്നതിനിടെ മറ്റൊരു മരത്തടി ഉരുണ്ട് ഇയാളുടെ ദേഹത്ത് വീഴുകയായിരുന്നു. കർണാടകയിൽ നിന്നും ഫർണിച്ചറുകൾക്കുള്ള അക്വേഷ്യ മരത്തടിയുമായി എത്തിയതായിരുന്നു ലോറി.