പൊന്നാനി: ശബരിമല തീർഥാടകർക്കായി പൊന്നാനി, ഈഴവതിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും എം.പി. ഗംഗാധരൻ ഫൗണ്ടേഷനും സംയുക്തമായി ഒരുക്കിയ വിശ്രമ കേന്ദ്രത്തിൽ നടന്നുവരുന്ന അന്നദാനത്തിലേക്ക് റിയാദ് ഒ.ഐ.സി.സി പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് നൽകി.
വിശ്രമകേന്ദ്രത്തിൽ സന്ദർശനത്തിനെത്തിയ സന്ദീപ് വാര്യർക്ക് മണ്ഡലം പ്രസിഡന്റ് ഷംസു കളക്കര ഭക്ഷണകിറ്റ് കൈമാറി. മിനി പമ്പയിൽ ശബരിമല തീർഥാടകർക്ക് വിശ്രമത്തിനും അന്നദാനത്തിനും സൗകര്യം ഇല്ലാത്തതിനെ തുടർന്നാണ് ഉറൂബ് നഗറിൽ ദേശിയപാതയോടുചേർന്ന് പുന്നക്കൽ ക്ഷേത്രത്തിനുസമീപം ഇടത്താവളമൊരുക്കിയത്.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെയാണ് അന്നദാനം. ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലി, മുൻ എം.പി സി. ഹരിദാസ്, കോൺഗ്രസ് നേതാക്കളായ ടി.കെ. അഷ്റഫ്, പുന്നക്കൽ സുരേഷ്, അഡ്വ. എൻ.എ. ജോസഫ്, ഒ.ഐ.സി.സി നേതാക്കളായ അലി ചെറുവത്തൂർ, വി.പി. സയീദ്, ഒ.ടി. നൗഷാദ്, റഫീഖ്, ഹഫ്സത്, റസീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.