താനൂർ ഹാർബർ പ്രവേശന ഫീസ്: അവ്യക്തത നീക്കണമെന്ന്
ഭരണപക്ഷ മത്സ്യത്തൊഴിലാളി യൂനിയൻ

താനൂർ ഹാർബർ പ്രവേശന ഫീസ്: അവ്യക്തത നീക്കണമെന്ന് ഭരണപക്ഷ മത്സ്യത്തൊഴിലാളി യൂനിയൻ

താ​നൂ​ർ: താ​നൂ​ർ ഹാ​ർ​ബ​റി​ൽ പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ഷേ​ധം ക​ന​ക്കു​ന്ന​തി​നി​ടെ പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​വ്യ​ക്ത​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​ക്ഷ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സി.​ഐ.​ടി.​യു​വും രം​ഗ​ത്തെ​ത്തി.

ഫീ ​പി​രി​വി​നാ​യി ക​രാ​റെ​ടു​ത്ത​വ​ർ ധൃ​തി​പ്പെ​ട്ട് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​താ​ണ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് സി.​ഐ.​ടി.​യു നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. ഹാ​ർ​ബ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി മ​ത്സ്യ​ഫെ​ഡ് ബോ​ർ​ഡ് അം​ഗം പി.​പി. സൈ​ത​ല​വി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​അ​നി​ൽ​കു​മാ​ർ, താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് വി. ​അ​ബ്ദു​റ​സാ​ഖ് എ​ന്നി​വ​ർ വി​ഷ​യം ച​ർ​ച്ച ചെ​യ്തു.

ജ​ന​ങ്ങ​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും പ്ര​വേ​ശ​ന ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​മെ​ന്നും ആ​വ​ശ്യ​മാ​യ ഇ​ള​വു​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് പ്ര​ദേ​ശ​ത്തെ വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള ആ​ളു​ക​ളു​മാ​യി പൊ​ന്നാ​നി​യി​ൽ വെ​ച്ച് ച​ർ​ച്ച ന​ട​ത്തു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഹാ​ർ​ബ​ർ പി​രി​വി​ന് ക​രാ​റെ​ടു​ത്ത​വ​ർ ഒ​രു ബോ​ർ​ഡ് കൊ​ണ്ടു​പോ​യി സ്ഥാ​പി​ച്ച് പ്ര​ദേ​ശ​ത്ത് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പ് ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. ജ​ന​വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ന്റെ (സി.​ഐ.​ടി.​യു) നേ​തൃ​ത്വ​ത്തി​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *