സ്ഥ​ല​മു​ണ്ടാ​യി​ട്ടും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് കു​ടി​വെ​ള്ള പൈ​പ്പി​ട​ല്‍

സ്ഥ​ല​മു​ണ്ടാ​യി​ട്ടും റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് കു​ടി​വെ​ള്ള പൈ​പ്പി​ട​ല്‍

എ​ട​ക്ക​ര: ചാ​ൽ കീ​റി പൈ​പ്പി​ടാ​ന്‍ സ്ഥ​ല​മു​ണ്ടാ​യി​ട്ടും റ​ബ​റൈ​സ്ഡ് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പി​ട​ല്‍. ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യാ​ണ് സു​ല്‍ത്താ​ന്‍പ​ടി -ചു​ങ്ക​ത്ത​റ റ​ബ​റൈ​സ്ഡ് റോ​ഡ് യ​ന്ത്ര​മു​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പൊ​ളി​ച്ച് ചാ​ൽ കീ​റി പൈ​പ്പി​ടു​ന്ന​ത്.

നി​ല​വി​ലെ റോ​ഡ് പൊ​ളി​ക്കാ​തെ ത​ന്നെ ചാ​ൽ കീ​റി പൈ​പ്പി​ടാ​ന്‍ ധാ​രാ​ളം വീ​തി​യു​ള്ള സ്ഥ​ല​ത്താ​ണ് ഒ​ന്ന​ര വ​ര്‍ഷം മു​മ്പ് റ​ബ​റൈ​സ​ഡ് ചെ​യ്ത റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​രി​ക്കു​ന്ന​ത്.

വ​ര്‍ഷ​ങ്ങ​ളാ​യി ത​ക​ര്‍ന്ന പാ​ലു​ണ്ട-​മു​ണ്ടേ​രി റോ​ഡി​ല്‍ ഗാ​ത​ഗ​തം അ​സാ​ധ്യ​മാ​യ​തി​നെ​ത്തു​ട​ര്‍ന്ന് ചു​ങ്ക​ത്ത​റ, നി​ല​മ്പൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ ഏ​റെ​യും ഈ ​റോ​ഡി​ലൂ​ടെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്തി മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലും ന​ട​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍, റോ​ഡും ജ​ന​ങ്ങ​ള്‍ക്ക് ന​ട​ക്കാ​നു​ള്ള ഭാ​ഗ​വും ഒ​ഴി​വാ​ക്കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ ചാ​ൽ കീ​റി​യ​ത്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ കോ​ണ്‍ക്രീ​റ്റ് റോ​ഡു​ക​ള്‍ ത​ക​ര്‍ക്കാ​തെ പ​ല​യി​ട​ങ്ങ​ളി​ലും ജി.​ഐ പൈ​പ്പു​ക​ള​ണ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. റോ​ഡു​ക​ള്‍ ത​ക​ര്‍ക്കാ​തെ മ​റ്റ് മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് പൈ​പ്പി​ടാ​മെ​ന്നി​രി​ക്കെ​യാ​ണ് ക​രാ​റു​കാ​രു​ടെ ഈ ​ന​ട​പ​ടി. പൈ​പ്പി​ടാ​ന്‍ ഏ​റെ സ്ഥ​ല​മു​ണ്ടാ​യി​ട്ടും ജ​ല്‍ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി ചൂ​ര​ക്ക​ണ്ടി​യി​ല്‍ റ​ബ​റൈ​സ്ഡ് റോ​ഡ് പൊ​ളി​ച്ച നി​ല​യി​ല്‍

Leave a Reply

Your email address will not be published. Required fields are marked *