‘ഏ​തു പൊ​ട്ട​നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​വു​ന്ന​ത​ല്ലേ​യു​ള്ളൂ’; പാ​ർ​ക്കി​ലെ സ്റ്റീ​ൽ റോ​പ് മോ​ഷ​ണം പോയതിൽ പി.​വി. അ​ന്‍വ​ര്‍

‘ഏ​തു പൊ​ട്ട​നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​വു​ന്ന​ത​ല്ലേ​യു​ള്ളൂ’; പാ​ർ​ക്കി​ലെ സ്റ്റീ​ൽ റോ​പ് മോ​ഷ​ണം പോയതിൽ പി.​വി. അ​ന്‍വ​ര്‍

മ​ല​പ്പു​റം: ത​ന്‍റെ പാ​ർ​ക്കി​ലെ ഒ​മ്പ​തു​ ല​ക്ഷം രൂ​പ വി​ല​യു​ള്ള സ്റ്റീ​ൽ റോ​പ് മോ​ഷ​ണം പോ​യി എ​ട്ടു മാ​സ​മാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​ച്ചി​ല്ലെ​ന്ന് പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ ആ​രോ​പി​ച്ചു. ജി​ല്ല പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​നത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ​സ്.​പി​യെ മൂ​ന്നു ത​വ​ണ വി​ളി​ച്ചു. ഏ​തു പൊ​ട്ട​നും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​വു​ന്ന​ത​ല്ലേ​യു​ള്ളൂ. എം.​എ​ൽ.​എ​യു​ടേ​ത​ല്ലേ, അ​ത്​ അ​വി​ടെ കി​ട​ക്ക​ട്ടെ​യെ​ന്നാ​ണെ​ങ്കി​ൽ പ്ര​തി​ക​രി​ക്കേ​ണ്ട ഘ​ട്ട​മാ​വു​മ്പോ​ൾ പ്ര​തി​ക​രി​ക്കും. തെ​ളി​വ് സ​ഹി​തം നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യ​മു​ന്ന​യി​ക്കും.

പൊ​ലീ​സി​ൽ ചി​ല പു​ഴു​ക്കു​ത്തു​ക​ളു​ണ്ട്. അ​ടു​ത്തി​ടെ ചി​ല സാ​ധാ​ര​ണ പൊ​ലീ​സു​കാ​ർ എ​ന്നെ സ​മീ​പി​ച്ചു. സ​മീ​പ​കാ​ല​ത്ത് മ​ല​പ്പു​റം ജി​ല്ല​യി​ൽ പൊ​ലീ​സി​ൽ വ്യാ​പ​ക സ്ഥ​ലം​മാ​റ്റം ന​ട​ന്നു. ക​ഞ്ചാ​വു​ക​ച്ച​വ​ട​ക്കാ​രു​മാ​യി ചി​ല പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ ബ​ന്ധ​മു​ണ്ട്, അ​തി​നാ​ൽ എം.​എ​ൽ.​എ സ്ഥ​ലം​മാ​റ്റ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്നാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്നോ​ട് പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, ഇ​തി​ലൊ​രു യാ​ഥാ​ർ​ഥ്യ​വു​മി​ല്ല. മ​നു​ഷ്യ​നെ മ​നു​ഷ്യ​നാ​യി കാ​ണ​ണം. മേ​ലു​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ വേ​റെ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​ത്​ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ നെ​ഞ്ച​ത്ത്​ പ്ര​യോ​ഗി​ക്ക​രു​തെന്നും പി.​വി. അ​ന്‍വ​ര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *