ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍; മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം

ആത്മനിര്‍വൃതിയില്‍ വിശ്വാസികള്‍; മമ്പുറം നേര്‍ച്ചക്ക് ഇന്ന് കൊടിയിറക്കം

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യോ​ട​നു​ബ​ന്ധി​ച്ച് ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സ​ന​ദ് ദാ​ന ദി​ക്‌​റ് ദു​ആ സ​മ്മേ​ള​നം വി​ശ്വാ​സി​ക​ള്‍ക്ക് ആ​ത്മ​നി​ര്‍വൃ​തി​യേ​കി. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗം എം.​പി. മു​സ്ത​ഫ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദാ​റു​ല്‍ഹു​ദാ വൈ​സ്ചാ​ന്‍സ​ല​ര്‍ ഡോ. ​ബ​ഹാ​ഉ​ദ്ദീ​ന്‍ മു​ഹ​മ്മ​ദ് ന​ദ് വി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദാ​റു​ല്‍ഹു​ദാ ഇ​സ്​​ലാ​മി​ക് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ മ​മ്പു​റം മ​ഖാ​മി​നോ​ട് ചേ​ര്‍ന്നു​പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​മ്പു​റം സ​യ്യി​ദ് അ​ല​വി മൗ​ല​ദ്ദ​വീ​ല ഹി​ഫ്‌​ളു​ല്‍ ഖു​ര്‍ആ​ന്‍ കോ​ള​ജി​ല്‍നി​ന്ന് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ 13 വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഹാ​ഫി​ള് ബി​രു​ദം കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ര്‍ വി​ത​ര​ണം ചെ​യ്തു. പി.​ജി വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഡി.​എ​സ്.​യു പു​റ​ത്തി​റ​ക്കി​യ ‘സാ​ക്ഷി’ സ​പ്ലി​മെ​ന്‍റ് ചെ​മ്മു​ക്ക​ൻ ഖാ​ലി​ദ് ഹാ​ജി​ക്കും അ​സാ​സ് പു​റ​ത്തി​റ​ക്കി​യ വി​ശേ​ഷം സ​പ്ലി​മെ​ന്‍റ് കെ.​എം. ഖാ​ലി​ദ് ഹാ​ജി​ക്കും ന​ൽ​കി ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ പ്ര​കാ​ശ​നം ചെ​യ്തു.

മ​മ്പു​റം ത​ങ്ങ​ൾ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ദാ​റു​ൽ​ഹു​ദാ ര​ജി​സ്ട്രാ​ർ ഡോ. ​റ​ഫീ​ഖ് ഹു​ദ​വി ക​രി​മ്പ​ന​ക്ക​ൽ നി​ർ​വ​ഹി​ച്ചു. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം സി.​കെ. സൈ​താ​ലി​ക്കു​ട്ടി ഫൈ​സി കോ​റാ​ട് പ്രാ​ര്‍ഥ​ന​ക്ക് നേ​തൃ​ത്വം ന​ല്‍കി. നേ​ര്‍ച്ച​യു​ടെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​യ അ​ന്ന​ദാ​നം ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പാ​ണ​ക്കാ​ട് സ്വാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന മൗ​ലി​ദ് ഖ​ത്മ് ദു​ആ മ​ജ്ലി​സോ​ടെ ആ​ണ്ടു​നേ​ര്‍ച്ച കൊ​ടി​യി​റ​ങ്ങും.

മ​മ്പു​റ​ത്ത് ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

തി​രൂ​ര​ങ്ങാ​ടി: മ​മ്പു​റം ആ​ണ്ടു​നേ​ര്‍ച്ച​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ മ​മ്പു​റം മ​ഖാ​മി​ലേ​ക്കും തി​രി​ച്ചും മ​മ്പു​റം പാ​ലം വ​ഴി വാ​ഹ​ന​ങ്ങ​ളെ ക​ട​ത്തി​വി​ടി​ല്ല. മ​ഖാ​മി​ലേ​ക്ക് വ​രു​ന്ന​വ​ര്‍ ന​ട​പ്പാ​ലം വ​ഴി​യും പു​തി​യ​പാ​ലം വ​ഴി​യും കാ​ല്‍ന​ട​യാ​യി മാ​ത്രം വ​രേ​ണ്ട​തും തി​രി​ച്ചും പോ​ക​ണം. വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത​യി​ൽ​നി​ന്ന് വി.​കെ പ​ടി വ​ഴി ലി​ങ്ക് റോ​ഡി​ലൂ​ടെ വ​ന്ന് തി​രി​ച്ചു പോ​ക​ണ​മെ​ന്നും​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *