ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

ബൈക്കിൽ കഞ്ചാവ് കടത്ത്; പ്രതിക്ക് നാല് വർഷം കഠിനതടവും പിഴയും

മ​ഞ്ചേ​രി: ബൈ​ക്കി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ യു​വാ​വി​ന് മ​ഞ്ചേ​രി എ​ൻ.​ഡി.​പി.​എ​സ് കോ​ട​തി നാ​ല് വ​ർ​ഷം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. കു​റ്റി​പ്പു​റം പേ​ര​ശ്ശ​ന്നൂ​ർ ക​ട്ടാ​ച്ചി​റ വീ​ട്ടി​ൽ അ​ഷ്റ​ഫ് അ​ലി​യെ​യാ​ണ് (39) ജ​ഡ്ജി എം.​പി ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ർ 25ന് ​കൊ​ണ്ടോ​ട്ടി പൊ​ലീ​സാ​ണ് കോ​ട​ങ്ങാ​ട്ട് നി​ന്ന് 4.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന വി​നോ​ദ് വ​ലി​യാ​റ്റൂ​റാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക്ക് ഇ​തു​വ​രെ ജാ​മ്യം ല​ഭി​ച്ചി​ല്ല. കൊ​ണ്ടോ​ട്ടി ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന കെ.​എം ബി​ജു​വാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​രേ​ഷ് ഹാ​ജ​രാ​യി. ലൈ​സ​ണ്‍ ഓ​ഫി​സ​ർ എ​സ്.​ഐ സു​രേ​ഷ്ബാ​ബു പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *