മലപ്പുറം: ബയോ മെഡിക്കല് ഇമേജിങ്ങില് ആര്ട്ടിഫിഷ്യല് ഇന്റലിജന്സിനെക്കുറിച്ച് ഗവേഷണപ്രബന്ധം അവതരിപ്പിക്കാന് മലയാളി ഗവേഷക ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്സിലേക്ക്. അബൂദബി മുഹമ്മദ്ബിന് സാഇദ് യൂനിവേഴ്സിറ്റിയില് ഫെല്ലോഷിപ്പോടുകൂടി ആര്ട്ടിഫിഷ്യല് ഇന്റലിജന്സില് പിഎച്ച്.ഡി ചെയ്യുന്ന അവസാന വര്ഷ വിദ്യാർഥിനി ദാനിയ നജീഹക്കാണ് അബൂദബി യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് എ.ഐ അന്താരാഷ്ട്ര സെമിനാറില് പങ്കെടുക്കാന് അവസരം ലഭിച്ചത്. ഏഥന്സില് നടക്കുന്ന ഇന്റര്നാഷനല് സിംപോസിയം ഓഫ് ബയോ മെഡിക്കല് ഇമേജിങ്ങിലാണ് ദാനിയ പ്രബന്ധം അവതരിപ്പിക്കുക. വാണിയമ്പലം കൊക്കര്ണി അബ്ദുല് കരീം-നസീറ ബീഗം ദമ്പതികളുടെ മകളും ചേളാരി സ്വദേശിയും അബൂദബി ഐ.ടി മേഖലയില് ജോലി ചെയ്യുന്ന മാലിക്ക്സദ അച്ചാത്തിന്റെ ഭാര്യയുമാണ്. ഏക മകള് ഹെയ്സ്ലിന് എല്നൂര്.
Related Posts
പൊതു സ്ഥലത്ത് മാലിന്യം തള്ളിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ
- Editor
- April 24, 2025
- 0
സ്കൂൾ ചുമരിൽ വര കൊണ്ട് വിസ്മയം തീർത്ത് ‘ആക്രിക്കട’ കൂട്ടായ്മ
- Editor
- May 20, 2024
- 0
Spread the love മഞ്ചേരി: പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർഥികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങി. കുരുന്നുകളെ സ്വീകരിക്കാൻ മഞ്ചേരി ബി.ഇ.എം.എൽ.പി സ്കൂളിന്റെ ചുമരുകളിൽ വരകൾ കൊണ്ട് വിസ്മയം തീർത്ത് […]
തിരൂർ ബിവറേജസിന് മുന്നിൽ അക്രമം നടത്തിയ കേസിൽ മൂന്നാമനും പിടിയിൽ
- Editor
- August 19, 2022
- 0