നിലമ്പൂർ: നിലമ്പൂർ-കോട്ടയം എക്സ്പ്രസ്സ് ഇന്ന് അര മണിക്കൂർ വൈകിയോടുമെന്ന് ദക്ഷിണ റെയിൽവേ. വൈദ്യുതീകരിച്ച ഷൊർണൂർ – നിലമ്പൂർ പാതയുടെ പരിശോധനയും ഇലക്ട്രിക്ക് എഞ്ചിൻ വച്ചുള്ള പരീക്ഷണ ഓട്ടവും ഇന്ന് ഉച്ചക്ക് നടക്കുന്നതിനാലാണ് എക്സ്പ്രസ് വൈകുന്നത്.
ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഇലക്ട്രിക്കൽ എഞ്ചിനീയർ എ.കെ. സിദ്ധാർഥയുടെ മേൽനോട്ടത്തിലാണ് ട്രാക്കിൽ വേഗപരിശോധന (സ്പീഡ് ട്രയൽ) നടക്കുന്നത്.