പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

മഞ്ചേരി: പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം. നിരവധി വിദ്യാർഥികൾക്ക് പരിക്ക്.  ഉച്ചക്ക് 12 ഓടെ അൽഹുദ ഇംഗ്ലീഷ് സ്കൂളിൻ്റെ ബസാണ് മറിഞ്ഞത്. സ്കൂൾ വിട്ട് വിദ്യാർഥികളുമായി പോകുന്നതിനിടെ ബ്രേക്ക് നഷ്ടമായ ബസ് തൊട്ട് മുന്നിലുണ്ടായിരുന്ന ഇതേ സ്കൂളിലെ ബസിലിടിക്കുകയായിരുന്നു.

ഇതോടെ മുന്നിലുണ്ടായിരുന്ന ബസ് മറിഞ്ഞാണ് അപകടം. പരിക്കേറ്റ 18 വിദ്യർഥികളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു 15 വിദ്യാർഥികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് വിദ്യാർഥികൾക്ക് സാരമായി പരിക്കേറ്റു. ഡ്രൈവർക്കും ബസ് ജീവനക്കാരനും പരിക്കേറ്റു.

പട്ടർകുളത്ത് സ്കൂൾ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർഥികൾക്ക് പരിക്ക്

 

Leave a Comment