കൊണ്ടോട്ടി: കെ.എസ്.ഇ.ബിയുടെ 33 കെ.വി സബ് സ്റ്റേഷന് കൊണ്ടോട്ടിയില്‍ സ്ഥാപിക്കുന്നതിന് നഗരസഭ സ്ഥലം കൈമാറി. തുറയ്ക്കല്‍ ചെമ്മലപ്പറമ്പില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 22 സെന്റ് സ്ഥലമാണ് വിട്ടുനല്‍കിയത്. ഇതുസംബന്ധിച്ച ധാരണ പത്രം നഗരസഭ ഉപാധ്യക്ഷന്‍ പി. സനൂപ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ സുദേവ് കുമാറിന് കൈമാറി. സബ് സ്റ്റേഷന് വരുന്നതോടെ നഗരത്തിലെയും പരിസരങ്ങളിലെയും വൈദ്യുതി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും.
നഗരസഭ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഷ്റഫ് മടാന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എ. മുഹിയുദ്ദീന് അലി, സി. മിനിമോള്‍, അബീന പുതിയറക്കല്‍, കൗണ്‍സിലര്‍ ശിഹാബ് കോട്ട, സെക്രട്ടറി അനീസ്, കെ.എസ്.ഇ.ബി എക്സി. എന്‍ജിനീയര്‍ സാബിഖ് നസീം, അസി. എക്സി. എന്‍ജിനീയര്‍ സജീവ്, അസി. എന്‍ജിനീയര്‍ ഒലീന എന്നിവര്‍ സംസാരിച്ചു.