വേങ്ങര: പത്താംക്ലാസ് പരീക്ഷ തുടങ്ങിയശേഷം 1986-87ൽ മാത്രം നിലനിന്ന എസ്.എസ്.സി ബാച്ചുകാർ ഒത്തുചേർന്നു. ടി.എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്താണ് എസ്.എസ്.സി ബാച്ച് നിലവിൽവന്നത്. പിന്നീട് പി.ജെ. ജോസഫ് മന്ത്രിയായപ്പോൾ പഴയ എസ്.എസ്.എൽ.സി പുനഃസ്ഥാപിക്കുകയും ചെയ്തു. ‘എല്ല്’ ഇല്ലാത്ത ബാച്ച് എന്ന് പലരും കളിയാക്കിയ ബാച്ചായിരുന്നു ഇത്.
പത്താംക്ലാസിൽ ഒരുമിച്ച് പഠിച്ച 60ലധികം പേരാണ് വേങ്ങര ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒത്തുചേർന്നത്. സംഗമം കോട്ടക്കൽ ഗ്രേഡ് എസ്.ഐ വിമൽ ഉദ്ഘാടനം ചെയ്തു. ടി.വി. അബ്ദുറഷീദ് അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ സുജാത, റാസി മണ്ണിൽ, സി.എച്ച്. ഷമീർ, അബ്ദുൽ കരീം പലത്തിങ്ങൽ, ഇ.കെ. സുബൈർ, വി.എസ്. ബഷീർ, മുഹമ്മദ് തൊമ്മങ്ങാടൻ, ബിനോദ്, കെ.പി. അസീസ്, കെ. അബ്ദുറഹ്മാൻ, ഗിരീഷ്, നാസർ നടക്കൽ, കെ.എം. സരിത, സി. റാഷിദ, ശ്രീജ, പി. അഹമ്മദ് കുട്ടി, തങ്കരാജ്, കൃഷ്ണൻ കുട്ടി, ദീപഗോപിനാഥ്, ജാബിർ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.