കാടാമ്പുഴ: തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ഊട്ടുപുരയുടെ നടപ്പന്തൽ നിർമ്മാണത്തിനായുള്ള കാൽനാട്ടൽ ചടങ്ങ് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു . മഹോത്സവത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ചടങ്ങ് ദേവസ്വം എക്സികൂട്ടിവ് ഓഫീസർ ശ്രീ. എസ് രഞ്ജൻ ഉദ്ഘാടനം ചെയ്തു കാടാമ്പുഴ ദേവസ്വം മാനേജർ ശ്രീ കെ ഉണ്ണികൃഷ്ണൻ ദേവസ്വം മേൽശാന്തി ശ്രീ. ഹരിദാസ് എമ്പ്രാന്തിരി , ദേവസ്വം എഞ്ചിനീയർ ശ്രീ. കെ. വിജയകൃഷ്ണൻ ,സുപ്രണ്ടുമാരായ പി. പി. മീര. സ്മിത എം ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഊട്ടുപുര നടപ്പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു
