സ്വാതന്ത്ര്യദിനത്തിൽ പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം പൊഴിക്കാൻ​ തോംസൺ പൈപ്പുകൾ

സ്വാതന്ത്ര്യദിനത്തിൽ പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള സംഗീതം പൊഴിക്കാൻ​ തോംസൺ പൈപ്പുകൾ
Spread the love

കൊച്ചി: ഒരു കോമേഴ്​സ്യൽ ഉത്​പന്നം സർഗ്ഗാത്മകമാകുന്ന അപൂർവ്വ അനുഭവം കാഴ്ചവെച്ച്​ ഇന്ത്യയിലെ മുൻനിര പൈപ്പ്​ നിർമ്മാതാക്കളായ തോംസൺ പൈപ്പ്​സ്​. ആഗസ്റ്റ്​ 15 ന്​ സ്വാതന്ത്ര്യദിനത്തിലാണ്​ തോംസൺ കമ്പനി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച പി.വി.സി പൈപ്പുകൾ ഉപയോഗിച്ചുള്ള പുല്ലാങ്കുഴലിലൂടെ​ സംഗീതം പൊഴിക്കുന്നത്​.

രാജ്യത്തുടനീളം നമ്മുടെ കാലുകൾക്കടിയിലൂടെയും, വീടുകളിലൂടെയും, നഗരങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും നിശബ്ദമായി കുടിവെള്ളം എത്തിക്കുകയും കോടിക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവൻ നിലനിർത്തുകയും ചെയ്യുന്ന പി.വി.സി പൈപ്പുകളാണ്​ സ്വാതന്ത്ര്യദിനത്തിൽ ദേശഭക്തിഗാനമായ “വന്ദേമാതരം” ആലപിച്ചത്​. ഇന്ത്യയിലുടനീളം തടസ്സമില്ലാതെ ഒഴുകുന്ന ശുദ്ധജലപ്രവാഹത്തെ ജനമനസ്സുകളിൽ അടയാളപ്പെടുത്തുന്ന “ഇന്ത്യ ഫ്ലോസ് ഫ്രീ” (India Flows Free) എന്ന ശ്രദ്ധേയമായ സംരംഭത്തിലൂടെയാണ് തോംസൺ പൈപ്പ്​ ഗ്രൂപ്പ്​ രാജ്യത്തിന് ആദരമർപ്പിച്ചത്.

ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധേയനായ യുവ പുല്ലാങ്കുഴൽ വിദഗ്​ധ വിധു കൃഷ്ണയാണ്​ പി.വി.സി പൈപ്പ്​ കൊണ്ട്​ നിർമ്മിച്ച പുല്ലാങ്കുഴലിലൂടെ അതിമനോഹരമായി ‘വന്ദേഭാരതം’ ആലപിച്ചത്​. വർഷങ്ങള​ുടെ പാരമ്പര്യമുള്ള പുല്ലാങ്കുഴൽ നിർമ്മാതാക്കളായ ‘ആൽഫ ഫ്ലൂട്ട്സ്’ (Alpha Flutes) ആണ് തോംസൺ പി.വി.സി പൈപ്പുകളെ സംഗീതോപകരണങ്ങളാക്കി മാറ്റിയത്​. പൈപ്പിന്‍റെ വ്യാസവും നീളവും പരിഗണിച്ച്​ സ്വരക്രമീകരണങ്ങൾക്കായി അനുയോജ്യമായ സുഷിരങ്ങൾ സൃഷ്ടിച്ചാണ്​ ഇവർ പുല്ലാങ്കുഴൽ നിർമ്മിച്ചത്​. ഒരു കോമേഴ്​സ്യൽ ഉത്​പന്നത്തെ സംഗീതം പൊഴിക്കുന്ന ഉപകരണമാക്കി മാറ്റാൻ കഴിയുമെന്നാണ്​ ഇതിലൂടെ തെളിയിക്കപ്പെട്ടത്​.

ആധുനിക യുഗത്തിൽ നമുക്ക്​ ചുറ്റിലുമുള്ള ‘അദൃശ്യ നദി’കളായ പി.വി.സി പൈപ്പുകൾക്ക് സംഗീതത്തിന്‍റെ ശബ്ദം ലഭിക്കുന്നതോടെ അത്​ സ്വാതന്ത്ര്യഗീതത്തെ ഹൃദയത്തിലേറ്റുകയാണ്​.
മുമ്പ്​ ചരക്കുകൈമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച, കേരളത്തിലെ പ്രമുഖ വാണിജ്യകേന്ദ്രമായ ആലപ്പുഴയിലെ ചരിത്രപ്രസിദ്ധമായ കൊളോണിയൽ കടൽപ്പാലത്തിന്‍റെ പശ്ചാത്തലത്തിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്​.

‘ജിമ്മി ആൻഡ് ജക്കാന’ (Jimmy & Jacana) എന്ന ബൂട്ടിക് ബ്രാൻഡ് മേക്കറിയാണ് ഈ ആശയം രൂപകൽപ്പന ചെയ്ത് സാക്ഷാത്​കരിച്ചത്. ഇതിന്‍റെ പ്രചാരണം നിർവ്വഹിച്ചിരിക്കുന്നത്​ത് ‘ട്രോമ്പറ്റ് മീഡിയ’ (Trompet Media) ആണ്. അടിസ്ഥാന സൗകര്യം, കരകൗശലം, സംഗീതം, സർഗ്ഗാത്മക ഭാവന എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ കലാസൃഷ്ടിയാണ്​ ഈ സംരംഭത്തിലൂടെ തോംസൺ പൈപ്പ്​ ഗ്രൂപ്പ് രാജ്യത്തിന് സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *