താനൂരിൽ കാപ്പ ചുമത്തി നാടു കടത്തി

Spread the love

താനൂർ: താനൂർ ചീരാൻ കടപ്പുറം അരയന്റെ പുരക്കൽ സുഫിയാനെ (25) കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നടപടി.

താനൂർ, തിരൂർ സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് സുഫിയാൻ. കൊലപാതകത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബേപ്പൂരിൽനിന്ന് അന്നത്തെ സി.ഐ പ്രമോദും സംഘവും അറസ്റ്റ് ചെയ്ത് ജയിലിൽ അയക്കുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.

Leave a Comment