വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്

വളാഞ്ചേരി കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 3 പേർക്ക് പരിക്ക്
Spread the love

വളാഞ്ചേരി: ദേശീയപാത 66ലെ കഞ്ഞിപ്പുരയിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് പോവുകയായിരുന്ന ആംബുലൻസാണ് വളാഞ്ചേരിയിൽ നിന്നും കാടാമ്പുഴയിലേയ്ക്ക് പോവുകയായിരുന്ന ഓട്ടോയുമായി കൂട്ടിയിടിച്ചത്.

സംഭവത്തിൽ ഓട്ടോ ഡ്രൈവർ കാടാമ്പുഴ സ്വദേശി ജൗഹറിന് ഗുരുതമായി പരുക്കേറ്റു. ഇദ്ദേഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ഫാത്തിമ കുട്ടി, ബുഷ്റ എന്നിവരെ നിസാര പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവ സമയത്ത് നേരിയ തോതിൽ ചാറ്റൽ മഴയുമുണ്ടായിരുന്നു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.

Leave a Reply

Your email address will not be published. Required fields are marked *