കോഴിക്കോട് ലുലു മാളിൽ വെച്ച് ജനുവരി 12 തിങ്കൾ വൈകീട്ട് 7 മണിമുതൽ എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന “നന്ദഗോവിന്ദം ഭജൻസ് ലൈവ് ” ന്റെ പോസ്‌റ്റർ പ്രകാശനം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം കെ രാഘവൻ എം പി ക്കു കൈമാറി പ്രകാശനം ചെയ്തു. ബി ജെ പി മേഖല കോ ഓർഡിനേറ്റർ വി കെ സജീവൻ., അഡ്വ പ്രകാശ് ബാബു, ഇവന്റ് ഡയറക്ടർ ഇടവേള ബാബു, എഫ് ഐ ഇവെന്റ്സ് ഫൗണ്ടർ ഡയറക്ടർ രഞ്ജിത്ത്. എം പി, സി ഇ ഓ ഇസ്സ മുല്ലാലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു

കോഴിക്കോട് ലുലുമാളിൽ ആണ് പ്രോഗ്രാം അരങ്ങേറുന്നത് ജനുവരി തിങ്കളാഴ്ച്ച 7മണിക്കാണ് പ്രോഗ്രാം.പ്രവേശനം സ്‌പോൺസർഷിപ്പ് പാസ് മുഖേന മാത്രമാണെന്നും (ഒരു പാസിന് ഒരാൾക്ക് മാത്രമായിരിക്കും പ്രവേശനം) പാസ് കോഴിക്കോട് ലുലു മാളിലെ ഗ്രൗണ്ട് ഫ്ലോറിലുള്ള കൗണ്ടറിലും അല്ലെങ്കിൽ ,പാരഗൺ ഹോട്ടൽ – മാനാഞ്ചിറ,പാരഗൺ – എം ഗ്രിൽ (ഫോക്കസ് മാൾ) ലഭ്യമാണെന്നും ,പാസ് എടുത്തവർക്ക് 4 മണിമുതൽ വേദിയിൽ പ്രവേശിക്കാം എന്നും സംഘടകർ അറിയിച്ചു.

