നിലമ്പൂർ : നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ കീഴടങ്ങിയ പ്രതി മുൻ എസ്.ഐ. സുന്ദരൻ സുകുമാരനെ നിലമ്പൂർ പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങി. 21-ന് കോടതിയിൽ വീണ്ടും ഹാജരാക്കും. മൂന്നുമാസംമുൻപ് മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ പോലീസ് അറസ്റ്റുചെയ്തയുടൻ സുന്ദരൻ ഒളിവിൽ പോകുകയായിരുന്നു. മംഗളൂരുവിൽ മകൻ ജോലിചെയ്യുന്ന സ്ഥലത്ത് ഇയാൾ ചെന്നിരുന്നതായി പോലീസ് പറയുന്നു.
ഷൈബിൻ അഷ്റഫിന്റെ പ്രധാന സഹായിയും മാനേജരും നിയമോപദേഷ്ടാവുമായി ഇയാൾ പ്രവർത്തിച്ചിരുന്നു. അബുദാബിയിൽ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹാരിസും ഇയാളുടെ മാനേജരായ പത്തനംതിട്ട സ്വദേശിയായ യുവതിയും ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിലും ഷൈബിന്റെ മറ്റു കുറ്റകൃത്യങ്ങളിലും തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്