ജലരാജാവ് ആര്? ഇന്നറിയാം

ജലരാജാവ് ആര്? ഇന്നറിയാം

അ​രീ​ക്കോ​ട്: മൈ​ത്ര​യി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് ഏ​റ​നാ​ട് ജ​ലോ​ത്സ​വ​ത്തി​നു​ള്ള തോ​ണി​ക​ൾ നീ​റ്റി​ലി​റ​ക്കി. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ജ​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തോ​ണി​ക​ൾ ചാ​ലി​യാ​റി​ൽ ഇ​റ​ക്കി​യ​ത്.

പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ വ​ഞ്ചി​പ്പാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ പാ​ടി ആ​വേ​ശ​ത്തോ​ടെ​യാ​ണ് സം​ഘാ​ട​ക​ർ തോ​ണി പു​ഴ​യി​ൽ എ​ത്തി​ച്ച​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ ജ​ലോ​ത്സ​വ​ത്തി​നു​ള്ള തോ​ണി അ​താ​ത് ടീ​മു​ക​ളാ​ണ് കൊ​ണ്ടു​വ​രാ​റ്. എ​ന്നാ​ൽ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി മ​ത്സ​ര​ത്തി​ന്റെ ഫ​ല​പ്ര​ഖ്യാ​പ​നം സു​ഖ​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി സം​ഘാ​ട​ക​ർ ത​ന്നെ​യാ​ണ് മ​ത്സ​ര​ത്തി​ന് ഒ​രേ നീ​ള​ത്തി​ലും വീ​തി​യി​ലും ഉ​ള്ള തോ​ണി ന​ൽ​കു​ന്ന​ത്.

അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൈ​ത്ര വൈ​റ്റ് സ്റ്റാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഏ​റ​നാ​ട് ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 1996ലാ​ണ് സീ​തി ഹാ​ജി മെ​മ്മോ​റി​യ​ൽ ഏ​റ​നാ​ട് ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ടു​പോ​യ ജ​ലോ​ത്സ​വം പി​ന്നീ​ട് മൈ​ത്ര​പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. തു​ട​ർ​ന്ന് നീ​ണ്ട 18 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് ഇ​ന്ന് മൈ​ത്ര ക​ട​വ് വീ​ണ്ടും മ​റ്റൊ​രു ഏ​റ​നാ​ട് ജ​ലോ​ത്സ​വ​ത്തി​ന് സാ​ക്ഷി​യാ​കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ജ​ലോ​ത്സ​വം പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​രീ​ക്കോ​ട്ട​യും പ​രി​സ​ര പ്ര​ദേ​ശ​ത്തെ​യും 16 ടീ​മു​ക​ളാ​ണ് ജ​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ഘോ​ഷ​യാ​ത്ര​യോ​ടു കൂ​ടി​യാ​ണ് ജ​ലോ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക.

Leave a Reply

Your email address will not be published. Required fields are marked *