25 വ​ർ​ഷ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നൊ​പ്പം -ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

25 വ​ർ​ഷ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നൊ​പ്പം -ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്

നി​ല​മ്പൂ​ർ: ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​ക്ക് നേ​രെ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ര്‍ശ​ന​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സി.​പി.​എ​മ്മി​നെ​യും എ​ല്‍.​ഡി.​എ​ഫി​നെ​യു​മാ​ണ് പി​ന്തു​ണ​ക്കു​ന്ന​തെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി എ​ന്ന സം​ഘ​ട​ന ആ​ദ്യ​മാ​യി വോ​ട്ടു ചെ​യ്യാ​ന്‍ എ​ത്തു​ന്ന​ത് ത​ന്നെ കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ല്‍നി​ന്ന് ഇ​റ​ക്കാ​നാ​ണ്. 1977ല്‍ ​ആ​ണ് ആ​ദ്യ​മാ​യി ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി വോ​ട്ടു ചെ​യ്യു​ന്ന​ത്. കോ​ൺ​ഗ്ര​സ് വി​രു​ദ്ധ രാ​ഷ്‌​ട്രീ​യ​മാ​ണ് അ​വ​ര്‍ പ​ണ്ടു​മു​ത​ലേ സ്വീ​ക​രി​ക്കു​ന്ന​ത്. സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​വ​രെ പി​ന്തു​ണ​ക്കു​ന്ന​വ​ര്‍ മ​തേ​ത​ര​വാ​ദി​ക​ളാ​യി​രി​ക്കും.

സി.​പി.​എ​മ്മി​ന്റെ അ​ഴി​മ​തി​യെ​യും മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​യും എ​തി​ര്‍ക്കു​ന്ന​വ​ര്‍ തീ​വ്ര​വാ​ദി​ക​ളാ​യി മു​ദ്ര​കു​ത്ത​പ്പെ​ടും. ഇ​ത് എ​ല്ലാ​വ​ര്‍ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​ര​ത്തെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ്ര​തി​ക​രി​ച്ച​ത്. നി​ല​മ്പൂ​രി​ൽ മാ​ധ‍്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Leave a Reply

Your email address will not be published. Required fields are marked *