ജില്ല ശാസ്ത്രോത്സവം; തൊ​ട്ടു​കൂ​ടാ​യ്മ​യി​ൽ​നി​ന്ന് കേ​ര​ളം വ​ള​ർ​ന്ന​തി​ന്റെ ച​രി​ത്ര സ്മൃ​തി​ക​ൾ

ജില്ല ശാസ്ത്രോത്സവം; തൊ​ട്ടു​കൂ​ടാ​യ്മ​യി​ൽ​നി​ന്ന് കേ​ര​ളം വ​ള​ർ​ന്ന​തി​ന്റെ ച​രി​ത്ര സ്മൃ​തി​ക​ൾ

മേലാറ്റൂർ: ഒ​ന്നേ​കാ​ൽ നൂ​റ്റാ​ണ്ടു​മു​മ്പു​ള്ള കേ​ര​ള​ത്തി​ൽ​നി​ന്ന് പു​തി​യ കേ​ര​ള​ത്തി​ന്റെ പി​റ​വി​യി​ലേ​ക്ക് കാ​ലെ​ടു​ത്തു​വെ​ച്ച​പ്പോ​ൾ പി​ന്നി​ട്ട ച​രി​ത്ര സം​ഭ​വ​ങ്ങ​ളാ​ണ് കോ​ട്ട​ക്ക​ൽ രാ​ജാ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ ഹ്യൂ​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ജു​വും ഷ​ഹ​ന​ത്ത് മ​റി​യ​വും നി​ശ്ച​ല രൂ​പ​ക​ൽ​പ​ന​യി​ൽ വ​ര​ച്ചി​ട്ട​ത്.

1896ലെ ​അ​യ്യ​ങ്കാ​ളി​യു​ടെ വി​ല്ലു​വ​ണ്ടി സ​മ​രം, 1917 മേ​യ് 29ലെ ​മി​ശ്ര​ഭോ​ജ​നം, ആ​ധു​നി​ക കാ​ല​ത്തെ മ​ഹാ​അ​ത്ഭു​ത​മെ​ന്ന് ഗാ​ന്ധി​ജി വി​ശേ​ഷി​പ്പി​ക്കു​ക​യും 1936 ന​വം​ബ​ർ 12ന് ​ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ബാ​ല​രാ​മ​വ​ർ​മ ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​രം, ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ലെ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി 1929 ഡി​സം​ബ​റി​ൽ തൃ​ശൂ​രി​ൽ അ​ര​ങ്ങേ​റി​യ അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​ര​ങ്ങ​ത്തേ​ക്ക് എ​ന്ന വി.​ടി. ഭ​ട്ട​തി​രി​പ്പാ​ടി​ന്റെ നാ​ട​കം, അ​യ്യ​ങ്കാ​ളി ഊ​രൂ​ട്ട​മ്പ​ലം പെ​ൺ​പ​ള്ളി​ക്കൂ​ട​ത്തി​ൽ പ​ഞ്ച​മി എ​ന്ന ദ​ലി​ത് പെ​ൺ​കു​ട്ടി​യെ​യും കൂ​ട്ടി സ്കൂ​ൾ പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്, ടി.​കെ. മാ​ധ​വ​ന്റെ നേ​തൃ​ത്വ​ത്തി​ൽ 1924ൽ ​ന​ട​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹം, 1925 മാ​ർ​ച്ച് പ​ത്തി​ന് ഗാ​ന്ധി​ജി അ​വി​ടം സ​ന്ദ​ർ​ശി​ക്കു​ന്ന​ത് തു​ട​ങ്ങി കേ​ര​ള ച​രി​ത്ര​ത്തി​ലെ ഏ​താ​നും ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് നി​ശ്ച​ല രൂ​പ​ക​ൽ​പ​ന​യി​ലു​ള്ള​ത്.

ഇ​തി​ൽ​നി​ന്ന് രൂ​പ​മെ​ടു​ത്ത ആ​ധു​നി​ക കേ​ര​ള​ത്തി​ന്റെ വ​ള​ർ​ച്ച​യും സാ​മൂ​ഹി​ക​വും വി​ദ്യാ​ഭ്യാ​സ പ​ര​വു​മാ​യ മാ​റ്റ​ങ്ങ​ളും ദ​ലി​ത്, പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ ആ​ർ​ജി​ച്ച അ​വ​കാ​ശ​ങ്ങ​ളും കോ​റി​യി​ട്ടി​രി​ക്കു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. സാ​മൂ​ഹി​ക​പാ​ഠ​പു​സ്ത​ക​ത്തി​ൽ ചെ​റി​യ ക്ലാ​സു​ക​ൾ മു​ത​ൽ പ​ഠി​ച്ചു​പോ​വു​ന്ന​താ​ണ് ഈ ​സം​ഭ​വ​ങ്ങ​ളെ​ല്ലാം. 

Leave a Reply

Your email address will not be published. Required fields are marked *