ആനമറിയിൽ കാട്ടാനക്കൂട്ടം വ‍്യാപകമായി കൃഷി നശിപ്പിച്ചു

ആനമറിയിൽ കാട്ടാനക്കൂട്ടം വ‍്യാപകമായി കൃഷി നശിപ്പിച്ചു

വ​ഴി​ക്ക​ട​വ്: ആ​ന​മ​റി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വ‍്യാ​പ​ക​മാ​യി കൃ​ഷി നാ​ശം വ​രു​ത്തി. അ​റൈ​ൻ​കു​ഴി മു​ഹ​മ്മ​ദാ​ലി, ഈ​ന്ത​ൻ​കു​ഴി​യ​ൻ യൂ​സ​ഫ്, സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദാ​ലി, നെ​യ് വാ​തു​ക്ക​ൽ സൈ​ത​ല​വി, ബ​ൽ​ക്കീ​സ് എ​ന്നി​വ​രു​ടെ വാ​ഴ, ക​മു​ക് കൃ​ഷി​ക​ളാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ക​യ​റി ന​ശി​പ്പി​ച്ച​ത്. നെ​ല്ലി​ക്കു​ത്ത് വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഇ​വി​ടം കാ​ട്ടാ​ന​ശ​ല‍്യം മൂ​ലം നാ​ട്ടു​കാ​ർ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടു​മു​റ്റ​ത്തി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം ബ​ഹ​ളം വെ​ച്ചാ​ലും പ​ടക്കം പൊ​ട്ടി​ച്ചാ​ലും കാ​ടു​ക​യ​റാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ല.

പു​ല​ർ​ച്ച​യാ​ണ് കാ​ട്ടാ​ന​ക​ൾ കാ​ടു​ക​യ​റു​ന്ന​ത്. പ​ത്ര വി​ത​ര​ണ​ക്കാ​ർ​ക്കും മ​ദ്റ​സ വി​ദ‍്യാ​ർ​ഥി​ക​ൾ​ക്കും ഏ​റെ ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. മേ​ഖ​ല​യി​ൽ ദി​നം പ്ര​തി എ​ന്നോ​ണം ആ​ന ശ​ല‍്യ​മു​ണ്ട്. ഇ​വി​ടെ നെ​ല്ലി​ക്കു​ത്ത് വ​നാ​തി​ർ​ത്തി​യി​ൽ വ​നം​വ​കു​പ്പ് തൂ​ക്ക് ഫെ​ൻ​സി​ങ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും 400 മീ​റ്റ​ർ ഭാ​ഗ​ത്ത് ഫെ​ൻ​സി​ങ് ഇ​ല്ല. ഇ​തു​വ​ഴി​യാ​ണ് കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. ശേ​ഷി​ച്ച ഭാ​ഗ​ത്ത് കൂ​ടി തൂ​ക്കു​വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ മു​റ​വി​ളി​ക്ക് വ​നം വ​കു​പ്പ് ഇ​തു​വ​രെ ചെ​വി​ക്കൊ​ടു​ത്തി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *