പേ​വി​ഷ വി​മു​ക്ത ന​ഗ​ര​സ​ഭ​യാ​കാ​ൻ ഒരു​ങ്ങി പൊ​ന്നാ​നി

പേ​വി​ഷ വി​മു​ക്ത ന​ഗ​ര​സ​ഭ​യാ​കാ​ൻ ഒരു​ങ്ങി പൊ​ന്നാ​നി

പൊ​ന്നാ​നി: ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ എ​ണ്ണ​വും ആ​ക്ര​മ​ണ​വും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​പ​റേ​ഷ​ൻ സീ​റോ റാ​ബീ​സ് ര​ണ്ടാം​ഘ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്നു. സ​മ്പൂ​ർ​ണ പേ ​വി​ഷ​വി​മു​ക്ത വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി തെ​രു​വു​നാ​യ് ആ​ക്ര​മ​ണം കു​റ​ക്കു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം. 19ന് ​രാ​വി​ലെ ഏ​ഴി​ന് നി​ള​യോ​ര പാ​ത​യി​ലെ ജിം ​റോ​ഡി​ൽ വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടും.

24 വ​രെ ന​ഗ​ര​സ​ഭ​യി​ലെ 51 വാ​ർ​ഡി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കും. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പ​ര​മാ​വ​ധി തെ​രു​വു​നാ​യ്ക്ക​ളെ കു​ത്തി​വെ​പ്പി​ന് വി​ധേ​യ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യു​ടെ 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ വ​ക​യി​രു​ത്തി​യ ഒ​രു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ എ.​ബി.​സി പ്രോ​ഗ്രാം ന​ട​പ്പാ​ക്കാ​നാ​വ​ശ്യ​മാ​യ ഫ​ണ്ടും ന​ഗ​ര​സ​ഭ വ​ക​യി​രു​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന മു​റ​ക്ക് ന​ഗ​ര​സ​ഭ​യു​ടെ വി​ഹി​തം കൈ​മാ​റും.

ഓ​പ​റേ​ഷ​ൻ സീ​റോ റാ​ബീ​സ് ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യു​ള്ള കൂ​ടി​യാ​ലോ​ച​ന യോ​ഗം ന​ഗ​ര​സ​ഭ ഹാ​ളി​ൽ ചേ​ർ​ന്നു. ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ ബി​ന്ദു സി​ദാ​ർ​ത്ഥ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ര​ജീ​ഷ് ഊ​പ്പാ​ല, ടി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷീ​ന സു​ദേ​ശ​ൻ, സെ​ക്ര​ട്ട​റി എ​സ്. സ​ജി​റൂ​ൺ, ഹെ​ൽ​ത്ത് സൂ​പ്പ​ർ വൈ​സ​ർ ദി​ലീ​പ് കു​മാ​ർ, ഡോ. ​അ​ങ്കി​ര​സ്, ഡോ. ​ഷീ​ജ വാ​സു, ടി. ​വി​നീ​ത് ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *