തൃശൂർ മരത്താക്കരയിൽ ഫർണീച്ചർ കടക്ക് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂര്‍: മരത്താക്കരയില്‍ ഫര്‍ണീച്ചര്‍ കടക്ക് തീപിടിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ഫര്‍ണിച്ചര്‍ കട പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമനസേനയുടെ അഞ്ച് യൂനിറ്റുകളെത്തി തീയണക്കാന്‍ ശ്രമം തുടരുന്നു. പ്രദേശത്തെ പുക പടര്‍ന്നിട്ടുണ്ട്.

ദേശീയപാതയോട് ചേര്‍ന്നാണ് ഫര്‍ണീച്ചര്‍ കട പ്രവര്‍ത്തിച്ചു വന്നത്. അപകടമുണ്ടായ സമയത്ത് മഴ ഉണ്ടായിരുന്നതിനാല്‍ തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചില്ല. സുരക്ഷാ ജീവനക്കാരാണ് തീപിടിത്ത വിവരം അഗ്നിശമനസേനയെ അറിയിച്ചത്.

ഓര്‍ഡര്‍ പ്രകാരം വീടുകളിലേക്ക് ഫര്‍ണിച്ചറുകള്‍ നിര്‍മിച്ച് എത്തിക്കുന്ന കടയാണിത്. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 

Leave a Comment