മഞ്ചേരി: കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ 61കാരനെ മഞ്ചേരി എന്‍.ഡി.പി.എസ് കോടതി രണ്ടുവര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേരി കരുവമ്പ്രം ചെരണി കറുവത്തില് മൊയ്തീന്‍കുട്ടിയെയാണ് ജഡ്ജി എം.പി. ജയരാജ് ശിക്ഷിച്ചത്. 2019 മേയ് എട്ടിന് പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തുവെച്ചാണ് കേസിന്നാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ എക്സൈസ് ഇന്‍സ്പെക്ടര്‍ അനീര്ഷയും സംഘവുമാണ് പ്രതിയില്‍നിന്നും 2.200 കിലോഗ്രാം കഞ്ചാവും പിടികൂടിയത്. മലപ്പുറം അസി. എക്സൈസ് കമീഷനര്‍ രമേഷാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുരേഷ് ഹാജരായി.
Related Posts
നിരവധി മോഷണ കേസുകളിലെപ്രതികൾ പിടിയിൽ
- Editor
- August 19, 2024
- 0
Spread the love പൊന്നാനി: നിരവധി മോഷണ കേസുകളിൽ പ്രതികളായ മൂന്ന് പേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ മോഷണത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൂവരും അറസ്റ്റിലായത്. ചങ്ങരംകുളം കോലളമ്പ് സ്വദേശി കീടം പ്രശാന്ത് എന്ന […]
‘പണിയില്ല; പോട്ടം പിടിച്ചോരൊക്കെ പണം തരി’
- Editor
- April 27, 2024
- 0
കൊണ്ടോട്ടിയിൽ യു.ഡി.എഫിന് റെക്കോഡ് ഭൂരിപക്ഷം
- Editor
- June 5, 2024
- 0
Spread the love കൊണ്ടോട്ടി: കൊണ്ടോട്ടിയില്‍ റെക്കോഡ് ഭൂരിപക്ഷവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍. 44,987 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ വി. വസീഫിനേക്കാള് മുന്നിലെത്തിയത്. 2011ലെ ഉപതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് […]