എടക്കര: വില്പനക്കായി സൂക്ഷിച്ച ആറ് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ എടക്കര പൊലീസ് പിടികൂടി. കരുളായി തെങ്ങുംതൊടിക ഹബീബ് റഹ്മാനാണ് (31) പിടിയിലായത്. മൂത്തേടം കാരപ്പുറത്ത് പ്രതിയും സുഹൃത്തും താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് നിലമ്പൂര്‍ ഡിവൈ.എസ്.പി പി.കെ. സന്തോഷിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് വ്യാഴാഴ്ച രാത്രി നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ പി. ജയകൃഷ്ണന്, എ.എസ്.ഐ അബ്ദുല്‍ മുജീബ്, സി.പി.ഒമാരായ സുവര്‍ണ, പ്രശാന്ത് എന്നിവരും, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ്, സജേഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Related Posts
ഉപതെരഞ്ഞെടുപ്പ്; എടക്കുളം ഈസ്റ്റ് വാർഡിൽ വാശിയേറിയ പോരാട്ടം
- Editor
- February 6, 2025
- 0
Spread the love തിരുനാവായ: പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ രണ്ട് വോട്ടിന് പരാജയപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും വാശിയേറിയ മത്സരത്തിൽ. പഞ്ചായത്ത് മൊത്തം […]
കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ
- Editor
- October 5, 2022
- 0
Spread the love കാളികാവ്: അരക്കിലോ കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയെ കാളികാവ് പൊലീസ് പിടികൂടി. ബംഗാൾ മുർശിദാബാദ് സ്വദേശി കബിൽ റഹ്മാനാണ് പിടിയിലായത്. പൊലീസ് സംഘം പട്രോളിങ് നടത്തുന്നതിനിടെ ചോക്കാട് കല്ലാമൂല പാലത്തിനടുത്ത് […]
