വീണ്ടും വരണം, തേൾപ്പാറ-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്

വീണ്ടും വരണം, തേൾപ്പാറ-കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്

പൂ​ക്കോ​ട്ടും​പാ​ടം: തേ​ൾ​പ്പ​റ-​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കെ.​എ​സ്.​ആ​ർ.​ടി ബ​സ് സ​ർ​വി​സ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. രാ​വി​ലെ 5.45ന് ​തേ​ൾ​പ്പാ​റ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് രാ​വി​ലെ എ​ട്ടി​ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​മാ​യി​രു​ന്നു. ഇ​ത് രോ​ഗി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. ഉ​ച്ച​ക്കു​ശേ​ഷം 3.45ന് ​തി​രി​ച്ചു​പോ​രാ​നും സൗ​ക​ര്യ​മാ​യി​രു​ന്നു. ഈ ​റൂ​ട്ടി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് നി​ർ​ത്തി​യ​തോ​ടെ യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. മ​ല​യോ​ര മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ൾ, മ​റ്റ് പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ, സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​ബ​സ് ആ​ശ്ര​യ​മാ​യി​രു​ന്നു. മേ​ഖ​ല​യി​ൽ പൊ​തു​വേ വാ​ഹ​ന​സൗ​ക​ര്യം കു​റ​വാ​ണ്. ഇ​പ്പോ​ൾ രോ​ഗി​ക​ൾ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും ടി.​കെ കോ​ള​നി, തേ​ൾ​പ്പാ​റ, പാ​ട്ട​ക്ക​രി​മ്പ്, ക​വ​ള​മു​ക്ക​ട്ട, ചു​ള്ളി​യോ​ട്, ക​രു​ളാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് നി​ല​മ്പൂ​രി​ലേ​ക്കും അ​വി​ടെ​നി​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും വ​ള​ഞ്ഞ വ​ഴി​യി​ലൂ​ടെ മാ​റി മാ​റി യാ​ത്ര ചെ​യ്യേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഒ​രു ബ​സ് നേ​രി​ട്ട് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ സ്ത്രീ​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും വ​ലി​യ ഉ​പ​കാ​ര​മാ​കും. അ​രീ​ക്കോ​ട്, കോ​ഴി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത് സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്നു.

കെ.​എ​സ്.​ആ​ർ. ടി.​സി ബ​സ് റൂ​ട്ട് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​ന് നി​വേ​ദ​നം ന​ൽ​കാ​ൻ ക​വ​ള​മു​ക്ക​ട്ട റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്റ് സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി. സി. ​ശ്രീ​നി​വാ​സ​ൻ, കെ.​കെ. അ​ബ്ദു​ൽ​ഖാ​ദ​ർ, ടി. ​ദി​ന്യു തി​ല​ക​ൻ, എം. ​വി​നീ​ത്, കെ. ​രാ​ജ​ൻ, കെ. ​സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *