‘ഇ.​എം.​എ​സി​ന്റെ ലോ​കം’ ദേ​ശീ​യ സെ​മി​നാ​റി​ന് സ​മാ​പ​നം

‘ഇ.​എം.​എ​സി​ന്റെ ലോ​കം’ ദേ​ശീ​യ സെ​മി​നാ​റി​ന് സ​മാ​പ​നം

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ൽ വേ​രു​റ​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന സം​ഘ് പ​രി​വാ​റി​നെ​തി​രെ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തും ഇ​ട​തു​പ​ക്ഷ സ്വാ​ധീ​നം വ്യാ​പി​പ്പി​ക്കാ​നു​ള്ള ചി​ന്ത​ക​ൾ പ​ങ്കു​വെ​ച്ചും ‘ഇ.​എം.​എ​സി​ന്റെ ലോ​കം’ ദേ​ശീ​യ സെ​മി​നാ​റി​ന് സ​മാ​പ​ന​മാ​യി. ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ കാ​ര്യ​കാ​ര​ണ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളാ​ണ് ര​ണ്ട് ദി​വ​സ​ത്തെ സെ​മി​നാ​റി​ലു​ട​നീ​ളം ഉ​ണ്ടാ​യ​ത്. സം​ഘ​ട​നാ​പ​ര​വും ഭ​ര​ണ​പ​ര​വു​മാ​യ ദൗ​ർ​ബ​ല്യ​ങ്ങ​ളും പോ​രാ​യ്മ​ക​ളും തി​രി​ച്ച​റി​ഞ്ഞ് പാ​ർ​ട്ടി തെ​റ്റു​തി​രു​ത്ത​ലു​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് സി.​പി.​എം നേ​താ​ക്ക​ൾ സ​ദ​സ്സി​ന് ന​ൽ​കി​യ​ത്. നി​രാ​ശ​ജ​ന​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന് കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യ​തെ​ന്നും അ​ത് എ​ന്തു​കൊ​ണ്ട് സം​ഭ​വി​ച്ചു​വെ​ന്ന് ഇ​ട​തു​പ​ക്ഷ​വും വി​ശേ​ഷി​ച്ച് സി.​പി.​എ​മ്മും സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്നും സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

സെ​മി​നാ​റി​ന്റെ ര​ണ്ടാം ദി​വ​സം ‘ദേ​ശീ​യ രാ​ഷ്ട്രീ​യം ഇ.​എം.​എ​സി​നു​ശേ​ഷം’ എ​ന്ന സെ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ​ക്കി​ട​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​ൻ സം​ഘ് പ​രി​വാ​ർ ആ​സൂ​ത്രി​ത​മാ​യി ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും അ​തി​ന​ക​ത്ത് വീ​ണു​പോ​ക​രു​തെ​ന്നും ജ​നാ​ധി​പ​ത്യ മ​ഹി​ള അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത പ​റ​ഞ്ഞു. ‘സ്ത്രീ​ക​ളെ ല​ക്ഷ്യ​മി​ടു​ന്ന സം​ഘ് പ​രി​വാ​ർ’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

സെ​മി​നാ​റി​ൽ വി​ദ്യാ​ഭ്യാ​സ​ത്തെ കാ​വി​വ​ത്ക​രി​ക്കു​മ്പോ​ൾ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച ഡോ. ​കെ.​എ​ൻ. ഗ​ണേ​ഷ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും പൊ​തു വി​ദ്യാ​ഭ്യാ​സ​ത്തെ കാ​വി​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ബി.​ജെ.​പി തു​ട​രു​മെ​ന്നും അ​തി​നെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും പ​റ​ഞ്ഞു. സ്വ​ത്വം -ശാ​സ്ത്രം രാ​ഷ്ട്രീ​യം സെ​ഷ​ൻ സി.​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം സു​ഭാ​ഷി​ണി അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ബ​ദ​റു​ന്നി​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ത്ത​ല​ത്ത് ദി​നേ​ശ​ൻ, ഡോ. ​അ​നി​ൽ ചേ​ലേ​മ്പ്ര, ഡോ. ​അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

Leave a Reply

Your email address will not be published. Required fields are marked *