എടപ്പാൾ: പൊന്നാനി ലോക്സഭ തിരഞ്ഞെടുപ്പിൽ തവനൂർ നിയമസഭ മണ്ഡലത്തിൽ എടപ്പാൾ പഞ്ചായത്തിൽ മാത്രം എൽ ഡി എഫിനെ തുണച്ചു. എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ, മംഗലം, തൃപ്രങ്ങോട്, പുറത്തൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തവനൂർ നിയമസഭ മണ്ഡലം.
ഇതിൽ വട്ടംകുളം, മംഗലം ഒഴികെ അഞ്ച് പഞ്ചായത്തും ഇടതുപക്ഷമാണ് ഭരിക്കുന്നത്. ഇതിൽ എടപ്പാൾ ഒഴികെ ആറ് പഞ്ചായത്തുകളും യു.ഡി.എഫ് തുത്തുവാരി. എടപ്പാൾ പഞ്ചായത്തിൽ 7,205 വോട്ട് എൽ.ഡി.എഫിനും 6,779 വോട്ട് യു.ഡി.എഫിനും ലഭിച്ചു. 426 വോട്ട് ഭൂരിപക്ഷമാണ് എൽ.ഡി.എഫിന് ലഭിച്ചത്.
വട്ടംകുളം (2,461), കാലടി (2,599), തവനൂർ(2,849), മംഗലം (4,510), തൃപ്രങ്ങോട് (4,487), പുറത്തൂർ (1,621) എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം. തവനൂർ മണ്ഡലത്തിലാകെ 18,016 വോട്ടിന്റെ ഭൂരിപക്ഷമാണ് സമദാനിക്ക് ലഭിച്ചത്. എൻ.ഡി.എക്ക് മിക്ക പഞ്ചായത്തിലുമായി 4000 ഓളം വോട്ട് വർധിച്ചിട്ടുണ്ട്. 2019ൽ ഇ.ടി. മുഹമ്മദ് ബഷീറിന് ലഭിച്ച 12,353 വോട്ടിന്റെ ഭൂരിപക്ഷം വർധിപ്പിച്ചാണ് സമദാനിയുടെ തേരോട്ടം.