പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 50 വയസ്സുകാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി തുവ്വക്കാട് കന്മനം കൊടുവട്ടത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (50) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2021 ജനുവരി 11നാണ് സംഭവം. രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ബാലികയെ അങ്ങാടിപ്പുറത്തിന് സമീപം ആശുപത്രിക്ക് മുൻവശത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വെച്ചാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴത്തുക അതിജീവിതക്ക് നല്‍കാനും ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സജിന്‍ ശശി, സി.കെ. നാസര്‍, കല്പകഞ്ചേരി ഇന്‍സ്പെക്ടര്‍ റിയാസ് രാജ, സബ് ഇന്‍സ്പെക്ടര്‍മാരായ ഹേമലത, എസ്.കെ. പ്രിയന് എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
Related Posts
ഒലിപ്രംകടവ് ജങ്ഷനിലെ വെള്ളക്കെട്ട്; ഒന്നാംഘട്ട പ്രവൃത്തിക്ക് 25 ലക്ഷത്തിന്റെ ഭരണാനുമതി
- Editor
- January 12, 2025
- 0
Spread the love വള്ളിക്കുന്ന്: ഒലിപ്രംകടവ് ജങ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള ഒന്നാംഘട്ട പ്രവൃത്തിക്ക് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു. പദ്ധതിയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് […]