ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

കാ​ടാ​മ്പു​ഴ: ര​ക്താ​ർ​ബു​ദം ബാ​ധി​ച്ച യു​വാ​വ് ചി​കി​ത്സ​ക്കാ​യി സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു. ക​രേ​ക്കാ​ട് ത​ടം​പ​റ​മ്പി​ലെ പു​ളി​ക്ക​ൽ അ​ബ്ദു​ൽ വ​ഹാ​ബി​ന്റെ (ബാ​ബു) ചി​കി​ത്സ​ക്കാ​യി പ​ണം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മു​ള്ള നി​ർ​ധ​ന കു​ടും​ബ​മാ​ണ് ബാ​ബു​വി​ന്റേ​ത്. ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തു​വ​ര​വെ കേ​ര​ള ബാ​ങ്കി​ന്റെ കാ​ടാ​മ്പു​ഴ ബ്രാ​ഞ്ചി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്ത് ചെ​റി​യ വീ​ട് നി​ർ​മി​ച്ചി​രു​ന്നു. വീ​ണ്ടും ഗ​ൾ​ഫി​ലേ​ക്ക് പോ​യ ബാ​ബു ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ നാ​ട്ടി​ൽ​വ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് അ​സു​ഖ​വി​വ​രം അ​റി​യു​ന്ന​ത്. ഇ​പ്പോ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​ക്കും ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​ക്കാ​നും കു​ടും​ബ​ത്തി​ന് പ്രാ​പ്തി​യി​ല്ല.

വ​ഹാ​ബി​നെ സ​ഹാ​യി​ക്കാ​ൻ ക​രേ​ക്കാ​ട് ത​ടം​പ​റ​മ്പ് മ​ഹ​ല്ല് പ്ര​സി​ഡ​ൻ​റും മു​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ മ​ണ്ണാ​ർ തൊ​ടി മു​ഹ​മ്മ​ദ​ലി എ​ന്ന കു​ഞ്ഞാ​വ ഹാ​ജി ചെ​യ​ർ​മാ​നും മാ​റാ​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡ് അം​ഗം ശ്രീ​ഹ​രി മു​ക്ക​ടേ​ക്കാ​ട്ട് ക​ൺ​വീ​ന​റും മു​സ്ത​ഫ കു​ണ്ടു​വാ​യി​ൽ ട്ര​ഷ​റ​റാ​യും 19 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ക​ന​റ ബാ​ങ്കി​ന്റെ കാ​ടാ​മ്പു​ഴ ശാ​ഖ​യി​ൽ ജോ​യ​ൻ​റ് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ: 110177552550, ഐ.​എ​ഫ്.​എ​സ്.​സി :CNRB0004700. ഫോ​ൺ: 9037649136, 9745605663.

Leave a Reply

Your email address will not be published. Required fields are marked *