മലപ്പുറം: ബയോ മെഡിക്കല്‍ ഇമേജിങ്ങില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് ഗവേഷണപ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി ഗവേഷക ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലേക്ക്. അബൂദബി മുഹമ്മദ്ബിന്‍ സാഇദ് യൂനിവേഴ്സിറ്റിയില്‍ ഫെല്ലോഷിപ്പോടുകൂടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പിഎച്ച്.ഡി ചെയ്യുന്ന അവസാന വര്‍ഷ വിദ്യാർഥിനി ദാനിയ നജീഹക്കാണ് അബൂദബി യൂനിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് എ.ഐ അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ഏഥന്‍സില്‍ നടക്കുന്ന ഇന്റര്‍നാഷനല്‍ സിംപോസിയം ഓഫ് ബയോ മെഡിക്കല്‍ ഇമേജിങ്ങിലാണ് ദാനിയ പ്രബന്ധം അവതരിപ്പിക്കുക. വാണിയമ്പലം കൊക്കര്‍ണി അബ്ദുല്‍ കരീം-നസീറ ബീഗം ദമ്പതികളുടെ മകളും ചേളാരി സ്വദേശിയും അബൂദബി ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന മാലിക്ക്സദ അച്ചാത്തിന്റെ ഭാര്യയുമാണ്. ഏക മകള്‍ ഹെയ്സ്ലിന് എല്‍നൂര്‍.
Related Posts
സുബ്രതോ കപ്പ് വിദ്യാർഥികൾക്ക് പരീക്ഷണമാകുന്നു
- Editor
- August 14, 2025
- 0
പെയ്തിറങ്ങി കാരുണ്യം; കാൽപന്തിൽ സ്നേഹം കൊരുത്ത മലപ്പുറം കിസ്സ
- Editor
- August 31, 2024
- 0
Spread the love മഞ്ചേരി: കണ്ണീരുണങ്ങാത്ത പ്രിയ നാടിന്റെ വീണ്ടെടുപ്പിനായി കാൽപന്തിന്റെ ഹൃദയ ഭൂമിയിൽ അരങ്ങേറിയ ചാരിറ്റി മത്സരത്തിന് ആരവം തീർത്തത് ആയിരങ്ങൾ. വയനാട്ടിലെ ജനതക്ക് കൈത്താങ്ങാവാന്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന് നടത്തിയ സൗഹൃദ […]
ഭക്ഷ്യ സുരക്ഷ വകുപ്പ് മിന്നല്‍ പരിശോധന; നിരവധി ഹോട്ടലുകൾക്കെതിരെ നടപടി
- Editor
- May 23, 2024
- 0
Spread the love തിരൂര്‍: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നല്‍ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ഹോട്ടലുകൾ ഉൾപ്പെടെയുള്ളവക്കെതിരെ നടപടി. മുമ്പ് നടന്ന പരിശോധനയിൽ നിയമലംഘനം നടത്തിയ ബി.പി അങ്ങാടിയിൽ പ്രവർത്തിച്ച ഹോട്ടൽ […]