കാൻ ഫെസ്റ്റിവലിൽ ഇടം നേടി തിരൂർ സ്വദേശിയുടെ ഹ്രസ്വചിത്രം

കാൻ ഫെസ്റ്റിവലിൽ ഇടം നേടി തിരൂർ സ്വദേശിയുടെ ഹ്രസ്വചിത്രം

തി​രൂ​ർ: കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ലെ അ​വ​സാ​ന ലി​സ്റ്റി​ൽ ഇ​ടം പി​ടി​ച്ച് തി​രൂ​ർ സ്വ​ദേ​ശി​യു​ടെ ‘ഒ​ച്ച്’. ഖ​ത്ത​റി​ൽ എ​ൻ​ജി​നീ​യ​റാ​യ ചേ​ന്ന​ര പെ​രു​ന്തി​രു​ത്തി സ്വ​ദേ​ശി നെ​ഹ്ജു​ൽ ഹു​ദ​യാ​ണ് തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വി​ദ്യാ​ർ​ഥി​യി​ലൂ​ടെ രാ​ഷ്ട്രീ​യ​കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് സി​നി​മ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ നെ​ഹ്ജു​ൽ ഹു​ദ

സം​വി​ധാ​യ​ക​ൻ നെ​ഹ്ജു​ൽ ഹു​ദ

ജാ​തി, ലിം​ഗ അ​സ​മ​ത്വ​ങ്ങ​ളും സ്വ​സ്ഥ​ജീ​വി​ത​ത്തി​നാ​യി നാ​ടുവി​ടു​ന്ന യു​വാ​ക്ക​ളും ഫാ​ഷി​സ​വു​മൊ​ക്കെ ചി​ത്ര​ത്തി​ൽ ക​ട​ന്നു​വ​രു​ന്നു. പെ​രു​ന്തി​രു​ത്തി, ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ്, തി​രൂ​ർ ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. വാ​ഹി​ദ് ഇ​ൻ​ഫോ​മാ​ണ് ഛായാ​ഗ്ര​ഹ​ണം. സാ​ജ​ൻ കെ. ​റാം സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചു. അ​ഷ്റ​ഫ് ഇ​ല്ലി​ക്ക​ൽ, സ​ന്തോ​ഷ് ഇ​ൻ​ഫോം, അ​ക്ബ​ർ റി​യ​ൽ, എം. ​ഷൈ​ജു എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. നി​മ വി. ​പ്ര​ദീ​പ്, എം.​എം. പു​റ​ത്തൂ​ർ, അ​രു​ണി​മ, കൃ​ഷ്ണ​ൻ പ​ച്ചാ​ട്ടി​രി, ഉ​മ്മ​ർ ക​ള​ത്തി​ൽ, തി​രൂ​ർ മ​മ്മു​ട്ടി, ബീ​ന കോ​ട്ട​ക്ക​ൽ, പ്ര​സ​ന്ന എ​ന്നി​വ​ർ വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു.

2018 ൽ ​നെ​ഹ്ജു​ൽ ഹു​ദ സം​വി​ധാ​നം ചെ​യ്ത ‘നൂ​ല്’ ഹ്ര​സ്വ​ചി​ത്രം അ​ന്താ​രാ​ഷ്ട്ര മേ​ള​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *