സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പ്രഭാകരൻ നിര്യാതനായി

Spread the love

മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വണ്ടൂർ അമ്പലപ്പടി കെ.പ്രഭാകരൻ (58) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

മൂന്നുദിവസമായി പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. വണ്ടൂർ പഞ്ചായത്ത് മുൻ അംഗമായിരുന്നു. പൊതു ദർശനം 11.30 മുതൽ 2.30 വരെ വീട്ടിലും 3 മുതൽ 4 മണി വരെ വണ്ടൂർ പൂക്കുളത്തെ സി.പി.ഐ പാർട്ടി ഓഫീസിലും നടക്കും. സംസ്കാരം വീട്ടുവളപ്പിൽ.

Leave a Comment