വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കി എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ്

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കി എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ്

കോ​ട്ട​ക്ക​ൽ: വ​ർ​ഷ​ങ്ങ​ളാ​യി ദീ​ർ​ഘ​ദൂ​ര​യാ​ത്ര​ക്കാ​ർ​ക്ക് നോ​മ്പു​തു​റ​യൊ​രു​ക്കു​ന്ന എ​ട​രി​ക്കോ​ട് ജു​മ മ​സ്ജി​ദ് ക​മ്മി​റ്റി മാ​തൃ​ക​യാ​ണ്. യാ​ത്ര​ക്കാ​ര​ട​ക്കം അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് ദി​വ​സ​വും മ​സ്ജി​ദ് മു​റ്റ​ത്ത് ഒ​രു​ക്കു​ന്ന നോ​മ്പു​തു​റ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.

ദേ​ശീ​യ​പാ​ത ക​ട​ന്നു പോ​കു​ന്ന എ​ട​രി​ക്കോ​ടി​ന് സ​മീ​പ​മാ​ണ് ജു​മ മ​സ്ജി​ദ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ദി​നം​പ്ര​തി ആ​യി​ര​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് നോ​മ്പു​തു​റ​ക്കാ​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ഴ​വ​ർ​ഗ​ങ്ങ​ളും പാ​നീ​യ​ങ്ങ​ളു​മാ​യി ചെ​റി​യ തോ​തി​ൽ നോ​മ്പു​തു​റ ആ​രം​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം മ​സ്ജി​ദ് പു​തി​ക്കി​പ്പ​ണി​ത​തോ​ടെ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ക​യാ​യി​രു​ന്നു ക​മ്മ​റ്റി. മ​സ്ജ​ദ് ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കാ​യി നോ​മ്പ് തു​റ​ക്കു​ള്ള സൗ​ക​ര്യം ഉ​ണ്ടെ​ന്നു​ള്ള സൂ​ച​ന​യു​ള്ള​തി​നാ​ൽ നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​വും പ​ള്ളി​യി​ലേ​ക്ക് നോ​മ്പ് തു​റ​ക്കാ​നാ​യി എ​ത്തു​ന്ന​ത്. മ​സ്ജി​ദി​ന്‍റെ പി​റ​ക് വ​ശ​ത്ത് വി​ശാ​ല​മാ​യ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രും പ​ങ്കാ​ളി​ക​ളാ​കാ​റു​ണ്ട്.

ദി​വ​സ​വും അ​ഞ്ഞൂ​റോ​ളം പേ​രാ​ണ് നോ​മ്പു​തു​റ​യി​ൽ പ​ങ്കെ​ടു​ക്കാ​റു​ള്ള​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞൂ. പ​ള്ളി ഇ​മാം സൈ​നു​ൽ ആ​ബി​ദി​ൻ, ബു​ഷ്റു ത​ങ്ങ​ൾ, പ​ന്ത​ക്ക​ൻ ഹം​സ ഹാ​ജി, ബീ​രാ​ൻ കു​ട്ടി ഹാ​ജി, കാ​ദ​ർ ഹാ​ജി, പ​ന്ത​ക്ക​ൻ ചേ​ക്കു​ട്ടി, ഹു​സൈ​ൻ ത​ങ്ങ​ൾ, ജാ​ബി​ർ ജ​സീം, ഹ​ർ​ഷാ​ദ്, അ​ബ്ബാ​സ്, ഫൈ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നോ​മ്പു​തു​റ ഒ​രു​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *