നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നിലമ്പൂർ ജില്ല ആശുപത്രിയിൽ ജലക്ഷാമം: 30 ലക്ഷത്തിന്‍റെ ഭൂഗർഭ ജല സംഭരണി നിർമിക്കും

നി​ല​മ്പൂ​ർ: വേ​ന​ൽ ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന നി​ല​മ്പൂ​ർ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ​രി​ഹാ​ര​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ചൂ​ട് ഏ​റി​വ​രു​ന്ന സാ​ഹ​ച​ര‍്യ​ത്തി​ൽ ജ​ല​ത്തി​ന്‍റെ ആ​വ​ശ്യം കൂ​ടു​മെ​ന്ന​ത് മു​ന്നി​ൽ​ക​ണ്ടാ​ണ് പ​രി​ഹാ​ര​ത്തി​ന് ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​ത്. ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച് ടാ​ങ്ക​റി​ൽ വെ​ള്ളം പു​റ​ത്തു നി​ന്ന് പ​ണം കൊ​ടു​ത്ത് വാ​ങ്ങി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. 5000 ലി​റ്റ​ർ വീ​തം സം​ഭ​ര​ണ ശേ​ഷി​യു​ള്ള ര​ണ്ട് ടാ​ങ്കു​ക​ൾ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചു. ആ​ശു​പ​ത്രി​യോ​ടു ചേ​ർ​ന്നു​ള്ള ഗ​വ. യു.​പി സ്കൂ​ളി​ലെ കി​ണ​റ്റി​ൽ​നി​ന്ന് വെ​ള്ളം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

കി​ണ​ർ റീ​ച്ചാ​ർ​ജ് സം​വി​ധാ​ന​വും ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഭൂ​ഗ​ർ​ഭ​ജ​ല സം​ഭ​ര​ണ ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ല പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ 30 ല​ക്ഷം രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി. നി​ത്യേ​ന ര​ണ്ട് ല​ക്ഷം മു​ത​ൽ 2.5 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം ആ​വ​ശ്യ​മു​ണ്ട്. എ​ന്നാ​ലും ജ​ല​ക്ഷാ​മം ഉ​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​നം നി​ല​വി​ൽ ത​ട​സ്സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​ഷി​നാ​സ് ബാ​ബു പ​റ​ഞ്ഞു. ഓ​പ​റേ​ഷ​ൻ, ഡ​യാ​ലി​സി​സ്, കി​ട​ത്തി​ച്ചി​കി​ത്സ അ​ട​ക്കം എ​ല്ല സേ​വ​ന​ങ്ങ​ളും മു​ട​ക്ക​മി​ല്ലാ​തെ തു​ട​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *