മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 88 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 88 വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത മ​ക​ളെ വ​ര്‍ഷ​ങ്ങ​ളോ​ളം ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 49കാ​ര​നാ​യ പി​താ​വി​നെ മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി (ര​ണ്ട്) ജ​ഡ്ജി എ​സ്. ര​ശ്മി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 88 വ​ര്‍ഷം ക​ഠി​ന​ത​ട​വി​നും 60,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. 2010ല്‍ ​അ​തി​ജീ​വി​ത ഒ​ന്നാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യം മു​ത​ല്‍ 2018 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ പ്ര​തി കു​ട്ടി​യെ പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​യി​രു​ന്നു കേ​സ്.

പ്ര​തി പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ തു​ക അ​തി​ജീ​വി​ത​ക്ക് ന​ല്‍ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. സ​ര്‍ക്കാ​രി​ന്റെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ ഫ​ണ്ടി​ല്‍നി​ന്നും അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​ക്ക് നി​ര്‍ദേ​ശം ന​ല്‍കി.മ​ല​പ്പു​റം വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്.​ഐ ടി.​എം. സ​ജി​നി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റ​സി​യ ബം​ഗാ​ള​ത്ത് ആ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

പി​താ​വാ​യ പ്ര​തി കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​മെ​ന്നും സ്വാ​ധീ​നി​ക്കു​മെ​ന്നു​മു​ള്ള​തി​നാ​ല്‍ പ്ര​തി​യെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ളി​തു​വ​രെ പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​എ​ന്‍. മ​നോ​ജ് 15 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 21 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വി​ങ്ങി​ലെ എ.​എ​സ്.​ഐ ആ​യി​ഷ കി​ണ​റ്റി​ങ്ങ​ല്‍ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *