എടക്കര: എടക്കര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപാസിന്റെ പ്രവൃത്തി ഒക്ടോബറിൽ ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് പ്രവൃത്തി ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഇടപെടലിനെത്തുടര്‍ന്ന് 4.40 കോടിയാണ് ബൈപാസിനായി സര്‍ക്കാര്‍ അനുവദിച്ചത്. മലയോര ഹൈവേയുമായി ബന്ധിപ്പിച്ച് എടക്കര കലാസാഗറില്നിന്ന് ആരംഭിച്ച് മേനോന്‍പൊട്ടി കാറ്റാടി പുന്നപ്പുഴയോട് ചേര്‍ന്ന് പോകുന്ന മൂത്തേടം പഞ്ചായത്തിലേക്കുള്ള മലയോര ഹൈവേയില്‍ ചേരുന്നതാണ് ബൈപാസ്. 2.100 കി.മീ. ദൂരത്തിലുള്ള ബൈപാസിന് എട്ട് മീറ്റര്‍ വീതിയുണ്ട്. 5.5 മീറ്റര്‍ വീതിയില്‍ ടാറിങ് ഉണ്ടാകും. ബൈപാസ് നിര്‍മാണത്തിന് കോടികള്‍ വിലവരുന്ന അഞ്ച് ഏക്കര്‍ ഭൂമിയാണ് പ്രദേശവാസികള്‍ സര്‍ക്കാറിന് സൗജന്യമായി വിട്ടുനല്‍കിയത്.
2023-09-13