മലപ്പുറം കുറ്റിപ്പുറത്ത് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ ; യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തിൽ

മലപ്പുറം കുറ്റിപ്പുറത്ത് സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച് ഇന്നോവ  ; യാത്രക്കാരി തെറിച്ചത് 10 അടി ഉയരത്തിൽ
Spread the love

കുറ്റിപ്പുറം: സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്നു ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരൂര്‍ റോഡിലെ മഞ്ചാടിയില്‍ ശനിയാഴ്ച വൈകുന്നേരം 4.30-നാണ് അപകടം. പുത്തനത്താണി കരിങ്കപ്പാറ കുന്നത്തോടത്ത് അബ്ദുള്‍ഖാദര്‍ (48) ആണ് മരിച്ചത്. ഭാര്യ റുഖിയയെ (40) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുറ്റിപ്പുറത്തുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. എതിരെ വന്ന ഇന്നോവ കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂട്ടറില്‍ ഇടിക്കുന്നത്. സ്‌കൂട്ടര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു തകര്‍ന്നു. മതിലില്‍ നിന്ന് തകര്‍ന്നു വീണ ചെങ്കല്ലുകള്‍ക്കിടയില്‍ നിന്ന് അബ്ദുള്‍ ഖാദറിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. അപകടമുണ്ടാക്കിയ കാര്‍ സ്‌കൂട്ടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിനു ശേഷമാണ് നിന്നത്. കാര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് നിസ്സാര പരിക്കുണ്ട്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കാര്‍ എതിര്‍ ഭാഗത്തു നിന്ന് തെറ്റായ ദിശയില്‍ വന്ന് സ്‌കൂട്ടറില്‍ ഇടിയ്ക്കുന്നതും സ്‌കൂട്ടര്‍ യാത്രക്കാര്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂട്ടറിന്റെ പിറകിലിരുന്ന റുഖിയ സമീപത്തെ കടയുടെ മുകള്‍ ഭാഗത്തേക്ക് ഉയര്‍ന്നു പൊങ്ങി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.

അല്‍ ഐനില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ഖാദര്‍ ഒരുമാസംമുമ്പാണ് നാട്ടിലെത്തിയത്. മക്കള്‍: ഫാത്തിമ ജുമൈലത്ത്, മുഹമ്മദ് ജിനാന്‍.

Leave a Reply

Your email address will not be published. Required fields are marked *