ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ മലപ്പുറം എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു

Spread the love

മലപ്പുറം: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനിയായ ഒമ്പതാംക്ലാസുകാരി മരിച്ചു. എടവണ്ണ ഒതായി സ്വദേശിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറിൽ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്.

തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീർ തസ്‌നി ദമ്പതികളുടെ മൂത്ത മകളാണ് ഹാദി നൗറിൻ. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Leave a Comment