യുവതിക്ക് നേരെ അതിക്രമം; നിലമ്പൂരിൽ യുവാവ് അറസ്റ്റിൽ

Spread the love

നിലമ്പൂർ: കാൽനടയാത്രക്കാരിയായ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷിനെയാണ് (34) നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

വ‍്യാഴാഴ്ച രാവിലെ 10.30ഓടെ നിലമ്പൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്താണ് കേസിനാസ്പദമായ സംഭവം. ബസിറങ്ങി നടന്നു പോവുകയായിരുന്ന യുവതിയെ ബൈക്കിൽ പിൻതുടർന്ന് വിജനമായ സ്ഥലത്ത് കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതുവഴി ബൈക്കിലെത്തിയ പ്രദേശ വാസികൾ തടഞ്ഞുവെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. നിലമ്പൂർ ഇൻസ്പെക്ടർ പി. വിഷ്ണു, എസ്.ഐ. നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Comment