മയക്കുമരുന്ന്, അടിപിടി കേസുകളിലെ പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ

tirur case
Spread the love

തിരൂർ: നിരവധി മയക്കുമരുന്ന്, അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതി തിരൂർ പൊലീസിന്റെ പിടിയിൽ. പൊന്നാനി സ്വദേശിയും പറവണ്ണയിൽ താമസക്കാരനുമായ മഞ്ചിൻകാനകത്ത് നാസറാണ് (38) പിടിയിലായത്. വയനാട് രണ്ട് കിലോയിലധികം കഞ്ചാവുമായി പിടിയിലായി.

ജയിലിലായിരുന്ന പ്രതി ഇറങ്ങിയശേഷം ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. തിരൂർ, പെരുമ്പടപ്പ്, ചങ്ങരംകുളം, പൊന്നാനി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസുകളുള്ളതായും പ്രതി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നെന്നും തിരൂർ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *