യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലകൊണ്ട് ഫുട്ബോൾ കളിച്ച് അക്രമികൾ

യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊന്നു; അറുത്തുമാറ്റിയ തലകൊണ്ട് ഫുട്ബോൾ കളിച്ച് അക്രമികൾ
Spread the love

ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മഹേഷ് മെഷ്രാനെ (35)​ യാണ് 15 അംഗസംഘം മുംബയ്ക്ക് സമീപം കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ദുർഗാപുർ സ്വദേശിയാണ് മഹേഷ്.

കഴിഞ്ഞ ദിവസം രാത്രി 15 പേരടങ്ങുന്ന സംഘം ഇയാളെ ആക്രമിച്ചു. തുടർന്ന് ക്രൂരമർദനത്തിന് ശേഷം സംഘം യുവാവിന്റെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അറുത്തുമാറ്റിയ തല ഉപയോഗിച്ച് അക്രമി സംഘം ഫുട്ബോൾ കളിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രതികൾ തല തെരുവിലിട്ട് പന്തുപോലെ തട്ടിക്കളിച്ചെന്നും സാക്ഷികൾ പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

യുവാവിന്റെ മ‌ൃതദേഹത്തിന്റെ 50 മീറ്റർ അകലെയാണ് അറുത്തുമാറ്റിയ തല കണ്ടെത്തിയത്.സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *